സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. പവന് 2360 രൂപ കുറഞ്ഞ് 91360 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 295 രൂപ കുറഞ്ഞ് 11420 രൂപയിലെത്തി. 22 കാരറ്റ് ഗ്രാമിന് 11,420 രൂപ, പവന് 91,360രൂപയായി. 18ന് കാരറ്റ് ഗരാമിന് 9,345 രൂപ പവന് 74,760 രൂപയുമാണ് വില. അമേരിക്കയില്‍ പലിശ നിരക്ക് ഉയര്‍ന്നേക്കുമെന്ന ആശങ്കയും ഡോളര്‍ ശക്തി പ്രാപിച്ചതും മൂലം രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്. സംസ്ഥാനത്ത് വെള്ളി വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 165 രൂപ ആയി.