Share this Article
സ്വർണവിലയിൽ വീണ്ടും ഇടിവ്, ഉച്ചക്ക് വീണ്ടും കുറഞ്ഞു; പവന് കുറഞ്ഞത് 1000ത്തോളം രൂപ
വെബ് ടീം
0 hours 56 Minutes Ago
1 min read
gold rate

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് . ഉച്ചക്ക് പുറത്തുവിട്ട പുതുക്കിയ നിരക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന് 960 രൂപ കുറഞ്ഞ് വില 90,400 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വില 11,300 രൂപയാണ്.

രാവിലെ 22 കാരറ്റിന് ഗ്രാമിന് 295 രൂപ കുറഞ്ഞ് ഗ്രാമിന് 11420 രൂപയായിരുന്നു. ഒരു പവന് 91360 രൂപയായിരുന്നു രാവിലത്തെ വില.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 3,550 ഡോളറിനും വെള്ളി 40.70 ഡോളറിനും സമീപമാണ്. നവംബർ 10ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവുകൾക്കു പിന്നാലെയും വിപണിയിൽ ശക്തമായ തിരിച്ചുകയറ്റം ഉണ്ടായിട്ടില്ല. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories