Share this Article
News Malayalam 24x7
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കെത്തിയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ
വെബ് ടീം
13 hours 7 Minutes Ago
1 min read
gold rate

തിരുവനന്തപുരം: രണ്ട് ദിവസത്തെ തുടർച്ചയായ ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 70 രൂപ വർദ്ധിച്ച് 13,710 രൂപയിലെത്തി. പവന് 560 രൂപ ഉയർന്ന് 1,09,680 രൂപയായി. ഇന്നലെ ഗ്രാമിന് 125 രൂപ കുറഞ്ഞ് 13,640 രൂപയും പവന് 1000 രൂപ കുറഞ്ഞ് 1,09,120 രൂപയുമായിരുന്നു.

സെപ്തംബർ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ നാല് ദിവസം കൊണ്ട് പവന് 2,960 രൂപയാണ് കുറഞ്ഞത്. പിന്നാലെയാണ് ഇന്ന് വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories