Share this Article
News Malayalam 24x7
'വൈദ്യുതി പ്രതിസന്ധി എത്ര ദിവസം തുടരുമെന്ന് ഇപ്പോൾ വ്യക്തമായി പറയാനാകില്ല'; Sunny Joseph Watch Video
Sunny Joseph

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി എത്ര ദിവസം തുടരുമെന്ന് ഇപ്പോൾ വ്യക്തമായി പറയാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് . കാലാവസ്ഥയിലെ അപ്രതീക്ഷിത വ്യതിയാനങ്ങൾ പ്രതിസന്ധി രൂക്ഷമാക്കി.സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ വലിയ വർധനയുണ്ടായിട്ടുണ്ടെന്നും ജലസംഭരണികളിൽ ഗണ്യമായ തോതിൽ വെള്ളം കുറഞ്ഞതും ഉൽപാദനത്തെ ബാധിച്ചെന്നും മന്ത്രി പറഞ്ഞു. ഏപ്രിൽ-മെയ് മാസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയ വൈദ്യുതി നിലവിൽ തിരികെ  നൽകിക്കൊണ്ടിരിക്കുകയാണെന്നും അതും ലഭ്യതയെ ബാധിക്കുന്ന ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി മറികടക്കാൻ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾക്ക് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.  



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories