വി ഡി സതീശൻ സർക്കാർ അധികാരമേറ്റതിനുശേഷം ഉള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും . രാവിലെ ക്ലിഫ് ഹൗസിലാണ് യോഗം ചേരുക. വീര്യം കുറഞ്ഞ മദ്യം, പിഎം ശ്രീ, ബോർഡ് കോർപ്പറേഷൻ വിഭജനം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകാൻ സാധ്യത. സർക്കാർ പാർട്ടി ഏകോപനത്തിനായി ഉന്നത സമിതി എന്ന ആവശ്യവും മുന്നണിയിലുണ്ട്.