Share this Article
News Malayalam 24x7
വഴിതെറ്റിപ്പോയ വികൃതി കുട്ടികളാണ് ഇവര്‍; CJP സമരത്തിനിടെയിലെ അധിക്ഷേപ പരാമര്‍ശങ്ങളിൽ മോദി
PM Modi

ഡല്‍ഹയിലെ സിജിപി സമരത്തിനിടെ തനിക്കെതിരെ ഉണ്ടായ അധിക്ഷേപ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചില യുവാക്കള്‍ ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഭാഷയാണ് ഉപയോഗിച്ചതെന്ന് ഇന്‍സ്റ്റഗ്രാം വീഡിയോയിലുടെ നരേന്ദ്രമോദി പറഞ്ഞു. തനിക്കെതിരെയും എന്റെ അമ്മയ്‌ക്കെതിരെയും അധിക്ഷേപ പരാമര്‍ശങ്ങളുണ്ടായി. അധിക്ഷേപങ്ങള്‍ ഒന്നിനും പരിഹാരമല്ല. വഴിതെറ്റിയവരെ നമുക്ക് നേരായ വഴിയിലൂടെ നടത്താം. അതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. വഴിതെറ്റിപ്പോയ വികൃതി കുട്ടികളാണ് ഇവരെന്നും അവരെ കോടതികള്‍ കയറ്റുന്നതോ സമൂഹത്തില്‍ അപമാനിക്കുന്നതോ പീഡിപ്പിക്കുന്നതോ അവരുടെ മനോഭാവത്തില്‍ മാറ്റമുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories