എണ്‍പതാം സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്ത് വിപുലമായി ആഘോഷങ്ങകൾ നടന്നു.. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ദേശീയ പതാക ഉയര്‍ത്തി. പരിപാടിയിൽ വന്ദേമാതരം ആലപിച്ചില്ല ദേശീയ ഗാനം മാത്രമാണ് ആലപിച്ചത്. ഏത് പ്രതിസദ്ധി ഘട്ടത്തലും ഒറ്റക്കെട്ടായി നിൽക്കണമെന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യ സമര സന്ദേശത്തിൽ പറഞ്ഞു. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഔദാര്യമല്ല, അവകാശമാണ്. രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിയണമെന്നും വെറുപ്പിന്റെ തുരുത്തുകള്‍ സൃഷ്ടിക്കുന്നതല്ല ജനാധിപത്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ പൊലീസ് മെഡലുകളും മുഖ്യമന്ത്രി വിതരണം ചെയ്തു.