വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം. തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ അത്താഘോഷ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. ഘോഷയാത്ര നടൻ ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു. രണ്ടായിരത്തോളം കലാകാരന്മാര്‍ അണിനിരക്കുന്ന ഘോഷയാത്ര രാജനഗരിയുടെ വീതികളിലൂടെ നീങ്ങുന്നു.