മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന കേസിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. എസ്‌ഐടി അന്വേഷണ റിപ്പോർട്ട് ജിഎസ്ടി കമ്മീഷണർ ഉടൻ മുഖ്യമന്ത്രിക്ക് കൈമാറും. കായിക വകുപ്പ് റിപ്പോർട്ടിലെ കണ്ടെത്തൽ ഗൗരവമുള്ളതായതിനാൽ വകുപ്പുതല അന്വേഷണത്തിൽ ഒതുങ്ങില്ലെന്നും സൂചന.