മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടന്ന തട്ടിപ്പിൽ ഇന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള ഉത്തരവ് ഇറങ്ങാൻ സാധ്യത.എസ്ഐടി യെ കൊണ്ട് അന്വേഷിപ്പിക്കാനുള്ള ശുപാർശ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു .തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ ക്രമക്കേടുകളും എസ്.ഐ.ടി അന്വേഷണത്തിന്റെ പരിധിയിൽ വരും.