തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് പറഞ്ഞതിലുറച്ച് സിപിഐഎം നേതാവ് തോമസ് ഐസക്. പാര്‍ട്ടി അംഗീകരിച്ച കാര്യമാണ് പറഞ്ഞത്. കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പ് റിവ്യൂവില്‍ പറഞ്ഞ കാര്യമാണ്. പ്രസംഗത്തില്‍ പറഞ്ഞത് പ്രമാദമായ പ്രശ്‌നമല്ലെന്നും പറയാത്ത കാര്യങ്ങള്‍ വായിച്ച് വെറുതെ വിവാദം വേണ്ടെന്നും തോമസ് ഐസക് പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വി ജനങ്ങള്‍ നല്‍കിയ ഷോക്ക് ട്രീറ്റ് മെന്റാണെന്നും ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്തു വേണമായിരുന്നു സ്ഥാനാര്‍ഥികളെ തീരുമാനിക്കാനെന്നുമാണ് തോമസ് ഐസക് പ്രസംഗത്തിൽ പറഞ്ഞത്.