അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം വന്‍ ലഹരിവേട്ട. 3000 കോടി രൂപയുടെ ലഹരി വസ്തുകളുമായി അഞ്ച് പാക് പൗരന്മാര്‍ പിടിയിലായി. 526 കിലോ ഗ്രാം ഹെറോയിനും മെത്താഫിറ്റമിനും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്.. ഇവര്‍ സഞ്ചരിച്ചിരുന്ന ഇറാനിയന്‍ പായ്ക്കപ്പലും പിടിച്ചെടുത്തു.