കൊച്ചി: രാവിലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയ സ്വര്‍ണവില ഉച്ചയോടെ തിരിച്ചുകയറി. പവന് ഒറ്റയടിക്ക് 1400 രൂപ വര്‍ധിച്ചതോടെ 1,04,000ന് മുകളിലാണ് സ്വര്‍ണവില. 1,04,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 175 രൂപയാണ് വര്‍ധിച്ചത്. 13,020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
രാവിലെ പവന് 1320 രൂപ കുറഞ്ഞതോടെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയത്. 1,02,760 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്.