Share this Article
News Malayalam 24x7
വാട്‌സാപ്പിനെ നയിക്കാൻ ഇന്ത്യക്കാരൻ; ക്രെഡ് സ്ഥാപകൻ കുനാൽ ഷാ പുതിയ മേധാവി, വിൽ കാത്‌കാർട്ടിന് പകരക്കാരനാകും
വെബ് ടീം
posted on 22-06-2026
1 min read
whatsapp

കലിഫോർണിയ:മെസേജിങ് പ്ലാറ്റ്ഫോമായ വാട്സാപ്പിന്റെ തലപ്പത്തേക്ക് ഇന്ത്യക്കാരനെത്തുന്നു. ക്രെഡ് മേധാവി കുനാൽ ഷായാണ് ഇനി വാട്സാപ്പ് നയിക്കുക. 2019 മുതൽ ഈ സ്ഥാനത്തുണ്ടായിരുന്ന വിൽ കാത്കാർട്ടിന് പകരമാണ് അദ്ദേഹം എത്തുന്നത്. മെറ്റാ സിഇഒ മാർക്ക് സക്കർബർഗാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്.

കഴിഞ്ഞ ഏഴുവർഷമായി വാട്സാപ്പിനെ നയിച്ചിരുന്നത് വിൽ കാത്‌കാർട്ട് ആയിരുന്നു.വാട്സാപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം 300 കോടിയിലധികം (3 billion) എത്തിക്കുന്നതിലും കമ്യൂണിറ്റിയുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിലും വിൽ കാത്‌കാർട്ട് നൽകിയ വലിയ സംഭാവനകളെ സക്കർബർഗ് പ്രശംസിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories