Share this Article
News Malayalam 24x7
ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ മരണം: പ്രിന്‍സിപ്പാളിനെയും അധ്യാപികയെയും പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച്
Nithin Raj Death Case

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ വിനോദ് മോനി അധ്യാപിക ഡോക്ടര്‍ ലത ശശിധരന്‍ എന്നിവരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തലശേരി ജില്ല സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് നല്‍കി. നിതിന്‍ രാജ് ജീവനൊടുക്കിയതിന് തൊട്ട് മുന്നേ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ വച്ച് പ്രിന്‍സിപ്പാളും അധ്യാപിക ലതയും ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് നിതിന്‍ രാജിനെ ചോദ്യം ചെയ്തിരുന്നുവെന്നും അധ്യാപിക ലതയുടെ നമ്പര്‍ ലോണ്‍ ആപ്പില്‍ റെഫറന്‍സ് നമ്പറായി നല്‍കിയതിന്റെ പേരിലുള്ള സംഭാഷണം നിതിന്റെ മാനസിക സംഘര്‍ഷത്തിന് കാരണമായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവരേയും പ്രതി ചേര്‍ത്തത്. ഇതോടെ കേസില്‍ പ്രതിയായ അധ്യാപകരുടെ എണ്ണം നാലായി. പ്രതി ചേര്‍ത്തതിനു പിന്നാലെ ഇരുവരും തലശേരി ജില്ല സെഷന്‍സ് കോടതിയില്‍  മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. ലോണ്‍ ആപ്പില്‍ നമ്പര്‍ നല്‍കിയതിന് നിതിന്‍  അധ്യാപിക ലതയോട് മാപ്പ് പറഞ്ഞിരുന്നെന്നും ആത്മഹത്യയില്‍ പങ്കില്ലയെന്നും അധ്യാപകര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. ഒക്ടോബര്‍ മൂന്നിനാണ് ജാമ്യ ഹര്‍ജി പരിഗണിക്കുക.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories