Share this Article
News Malayalam 24x7
കുട്ടികളെ അമ്മ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Ongoing Investigation into Recent Tragic Incident Involving Children

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ കുട്ടികളെ അമ്മ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആദ്യം വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയത് അഞ്ച് വയസുകാരിയായ മൂത്ത മകളെയാണെന്ന് അമ്മ നിവേദ്യ മൊഴി നല്‍കി. ഇളയ കുട്ടിയെ വെള്ളത്തില്‍ തള്ളിയിട്ട് മുതുകില്‍ പിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് നിവേദ്യ പൊലീസിനോട് പറഞ്ഞു. സ്വതന്ത്രജീവിതത്തിന് കുട്ടികള്‍ തടസമെന്നായിരുന്നു പ്രതിയുടെ മൊഴി. എന്നാല്‍, കൊലപാതക കാരണം വിശ്വാസയോഗ്യമല്ലെന്ന് പൊലീസ് അറിയിച്ചു. പുറത്ത് നിന്ന് സഹായം കിട്ടിയോ എന്നും സംശയമുണ്ട്. 5 വയസുള്ള ജെന്നിഫര്‍ ജൂലിയേറ്റിനെയും 3 വയസുള്ള റോബിന്‍ ക്രിസ്റ്റോഫറിനെയും വീട്ടിലെ കുളിമുറിയിലെ വെള്ള ടാങ്കറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories