Share this Article
നടിയുടെ ബന്ധുവിനെ ബലാത്സംഗം ചെയ്ത കേസ്; ഡോക്ടർക്ക് ജാമ്യം നൽകരുതെന്ന് പരാതിക്കാരി
Complainant Opposes Bail for Doctor in Actress Relative Case

യുവനടിയുടെ ബന്ധുവിനെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഡോക്ടർ ജോൺസൻ വർഗീസിന്റെ മുൻ‌കൂർ ജാമ്യപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്കോടതി ഇന്ന് വിശദമായ വാദം കേൾക്കും. ഡോക്ടർക്ക് ജാമ്യം നൽകരുത് എന്നാവശ്യപ്പെട്ട് പരാതിക്കാരി കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചതാണ് എന്നാണ് ജോൺസൺ വർഗീസിൻ്റെ വാദം. പരാതിക്കാരിയുടെ കുടുംബ ഡോക്ടർ ആണ് താൻ. ദീർഘകാലമായി തനിക്ക് കീഴിൽ ചികിത്സ നടത്തുന്നുണ്ട്. തന്നെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് പരാതി നൽകിയതാണ് ബലാത്സംഗ കേസിന് കാരണമായത് എന്നും ഡോക്ടർ ആരോപിക്കുന്നു. എന്നാൽ ഡോക്ടറെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് പൊലീസ്. ഡോക്ടറെ മർദ്ദിച്ച കേസിൽ നടി അതുല്യ ചന്ദ്ര അടക്കമുള്ളവർക്ക് ജാമ്യം ലഭിച്ചിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories