Share this Article
സി.വി ധനരാജ് വധക്കേസ്: തളിപ്പറമ്പ് കോടതി വിധി ഇന്ന്
CV Dhanaraj Case

കണ്ണൂര്‍ പയ്യന്നൂരിലെ cpim പ്രവര്‍ത്തകന്‍ സി.വി ധനരാജിനെ  വെട്ടികൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. rss-bjp പ്രവര്‍ത്തകരായ 21 പേരാണ് കേസിലെ പ്രതികള്‍. കേസിലെ 12-ാം പ്രതി ചൂരക്കാട് ബിജു നേരത്തെ കൊല്ലപ്പെട്ടിരുന്നു. 2016 ജൂലൈ രാത്രി 11 മണിയോടെയാണ് cpim ഏഴിമല ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ ബൈക്കുകളില്‍ എത്തിയ സംഘം വീടിന് മുന്നില്‍ വച്ചാണ് കൊലപ്പെടുത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories