Share this Article
നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈലിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്‌സൈസ്
 Excise Records Formal Action Against Suhail in Nedumbassery

മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനി കൂപ്പര്‍ അപകട കേസില്‍ മുഖ്യ പ്രതി സുഹൈല്‍ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്. 23 വയസില്‍ താഴെയുള്ളയാള്‍ മദ്യം കഴിച്ചതിലെടുത്ത കേസിലാണ് നടപടി. ജാമ്യത്തില്‍ ഇറങ്ങിയ സുഹൈല്‍ എക്സൈസ് ഓഫിസില്‍ ഹാജരായപ്പോള്‍ ആണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. മദ്യപിച്ചതുമായി ബന്ധപ്പെട്ട് ഒരു ബാറില്‍ നിന്ന് മാത്രം ഏകദേശം 4500 രൂപയുടെ ബില്ല് ഇയാള്‍ക്ക് വന്നിരുന്നുവെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. ഒപ്പം അവിടെയുള്ള സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് തെളിവുകളും ശേഖരിച്ചിരുന്നു. അബ്കാരി ആക്റ്റ് പ്രകാരമാണ് കേസെടുത്തത്. സുഹൈല്‍ സജീവ് കഴിഞ്ഞ ആഴ്ചയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഒക്ടോബര്‍ 11 ന് പുലര്‍ച്ചെയാണ് നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ വച്ച് സുഹൈല്‍ സജീവ് മദ്യപിച്ച് ഓടിച്ച വാഹനം ഇടിച്ച് മൂന്നു പേര്‍ മരിച്ചത്. വാഹനം ഓടിച്ച സുഹൈല്‍ സജീവിനെതിരെ നരഹത്യാ കുറ്റവും ഒപ്പം ഉണ്ടായിരുന്ന മറ്റു മൂന്നുപേര്‍ക്കെതിരെ പ്രേരണ കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. കേസില്‍ ഈ മാസം അവസാനത്തോടെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories