കണ്ണൂര്‍ പയ്യന്നൂരിലെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും DYFI പ്രവര്‍ത്തകനുമായിരുന്ന സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി ഇന്ന്. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്താണ് കേസിൽ വിധി പറയുന്നത്.. കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകരായ ടി.പി. ബിജു, എം. വൈശാഖ്, എം. വിപിന്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കൊലപാതകം ക്രൂരമാണെന്ന് നിരീക്ഷിച്ച കോടതി ശിക്ഷയിൽ ഇളവ് നൽകാനാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.. കേസിൽ 4 മുതൽ 20 വരെയുള്ള 16 പ്രതികളെ തെളിവുകളുടെ അഭാവത്തിലും സംശയത്തിന്റെ ആനുകൂല്യത്തിലും കോടതി വെറുതെവിട്ടിരുന്നു.. 2016 ജൂലൈ 11-ന് രാത്രി പയ്യന്നൂർ രാമന്തളിയിലെ വീടിന് മുന്നിൽ വെച്ചാണ് ബൈക്കിൽ വരികയായിരുന്ന സി.വി. ധനരാജിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.