Share this Article
ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികൾക്ക് ജീവപര്യന്തം
CV Dhanaraj Murder Case

കണ്ണൂര്‍ പയ്യന്നൂരിലെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും DYFI പ്രവര്‍ത്തകനുമായിരുന്ന സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികൾക്ക് ജീവപര്യന്തം . കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആദ്യ മൂന്ന് പ്രതികളായ ടി.പി. ബിജു, എം. വൈശാഖ്, എം. വിപിന്‍ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. പ്രതികൾ  5 ലക്ഷം രൂപ വീതം പിഴയടക്കണം. പിഴ തുക ധനരാജിൻ്റെ കുടുംബത്തിന് നൽകണം. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്താണ് കേസിൽ വിധി പറഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories