എറണാകുളം കളമശ്ശേരിയില്‍ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി. സ്പായില്‍ ജോലി വാഗ്ദാനം ചെയ്തു വിളിച്ചു വരുത്തിയായിരുന്നു പീഡനം. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ആലപ്പുഴ സ്വദേശി ശ്രീരാജ്, തൃക്കാക്കര സ്വദേശി ജിത് മാര്‍ട്ടിന്‍ എന്നിവരാണ് പിടിയിലായത്. കേസില്‍ ഒരു യുവതി അടക്കം കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ രണ്ട് മൂന്ന് തീയതികളിലായിരുന്നു സംഭവം. നഗരത്തിലെ സ്പായില്‍ ജോലിക്കായുള്ള ഇന്റര്‍വ്യൂവിന് എന്ന പേരില്‍ യുവതിയെ ലോഡ്ജില്‍ വിളിച്ചുവരുത്തിയ പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. മദ്യവും മയക്കുമരുന്നും നല്‍കി രണ്ട് ദിവസം ലോഡ്ജില്‍ തടവില്‍ വച്ചായിരുന്നു പീഡനം. ഗുരുതരമായി പരിക്കേറ്റ യുവതി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.