Share this Article
News Malayalam 24x7
പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ;നിലവിലുള്ള ബാധ്യതകൾ തീർക്കാനും ഉപഭോക്താക്കളുടെ പണം തിരികെ നൽകാനും ബാങ്കിന് ആവശ്യമായ ഫണ്ട് ലഭ്യമാണെന്നും ആർബിഐ
വെബ് ടീം
4 hours 4 Minutes Ago
1 min read
PAYTM

ന്യൂഡൽഹി: പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന്റെ (പി പി ബി എല്‍ ) ബാങ്കിങ് ലൈസൻസ് റദ്ദാക്കിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ ഭരണനിർവഹണത്തിലും പ്രവർത്തന രീതികളിലും നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ തുടർച്ചയായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ഈ കടുത്ത നടപടി.

2022 മുതൽ ബാങ്കിനെതിരെ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന ആർബിഐ, ഒടുവിൽ എല്ലാ ബാങ്കിങ് പ്രവർത്തനങ്ങളും ഉടനടി നിർത്തലാക്കാൻ ഉത്തരവിടുകയായിരുന്നു. അതേസമയം, ബാങ്കിന് നിലവിലുള്ള ബാധ്യതകൾ തീർക്കാനും ഉപഭോക്താക്കളുടെ പണം തിരികെ നൽകാനും ആവശ്യമായ ഫണ്ട് ലഭ്യമാണെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്.

ഇതോടെ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനോ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിനോ ബാങ്കിന് സാധിക്കില്ല. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories