ആലപ്പുഴ കരുവാറ്റയിലെ 65 കാരന്‍ ശിവന്‍കുട്ടിയുടെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. അറസ്റ്റിലായ 13 കാരിയായ ചെറുമകള്‍ അടക്കം നാല് പ്രതികളേയും ചേര്‍ത്തല മാഹിത്തറ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ജുവനൈല്‍ ജസ്റ്റീസ്ബോര്‍ഡാണ് പ്രതികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് അയച്ചത്. ഇവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കും.പ്രതികള്‍ 18 വയസില്‍ താഴെയുള്ളവര്‍ ആയതിനാല്‍ ബാലനീതി നിയമപ്രകാരം ആയിരിക്കും തുടര്‍നടപടികള്‍. പ്രതികള്‍ 16-18 പ്രായപരിധിയിലുള്ളവര്‍ ഗുരുതര കുറ്റങ്ങള്‍ ചെയ്തവര്‍ ആണെങ്കില്‍ അവരെ മുതിര്‍ന്നവരായി കണ്ട് വിചാരണനടത്താന്‍ പൊലീസിന് ആവശ്യപ്പെടാം. മൂന്ന് പ്രതികളെ മുതിര്‍ന്നവരായി പരിഗണിക്കാന്‍ പൊലീസ് ആവശ്യപ്പെടുമെന്നാണ് സൂചന.13 കാരിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍. മരിച്ച ശിവന്‍കുട്ടി മോശമായി പെരുമാറിയതായി പെണ്‍കുട്ടി കാമുകനോട് പറഞ്ഞതായും പൊലീസ് പറയുന്നു. പ്രതികളായ ആണ്‍കുട്ടികളുടെ പശ്ചാത്തലം പൊലീസ് പരിശോധിക്കുന്നുണ്ട്.