ഡല്‍ഹിയില്‍ 16 കാരി ബസില്‍ കൂട്ടബലാത്സംഗത്തിനിരയായി. ഈ മാസം 4 ന് പാരി ചൗക്കിന് സമീപമാണ് സംഭവം. ബസ് ഡ്രൈവര്‍ കുല്‍ദീപും കണ്ടക്ടര്‍ സന്ദീപും അറസ്റ്റിലായിട്ടുണ്ട്.പ്രതികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടിയെ ഡല്‍ഹിയിലെ കശ്മീരി ഗേറ്റിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.കസ്റ്റഡിയിലെടുത്ത ബസ് പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു, ബസ് സഞ്ചരിച്ച വഴിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.
ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിയായ കൗമാരക്കാരി പഠനത്തിന്റെ പേരില്‍ അമ്മ ശാസിച്ചതിനെ തുടര്‍ന്ന് വീട് വിട്ടിറങ്ങിയതാണെന്ന് പോലീസ് പറഞ്ഞു. ബന്ധു താമസിക്കുന്ന നോയിഡ സെക്ടര്‍ 63 ലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടി.പാരി ചൗക്കില്‍ അബദ്ധത്തില്‍ ഇറങ്ങിയതാണെന്ന് പെണ്‍കുട്ടി വ്യക്തമാക്കി. കനത്ത മഴയില്‍ ഒറ്റപ്പെട്ടുപോയ പെണ്‍കുട്ടി ബസിന് കൈ കാണിക്കുകയായിരുന്നു.