Share this Article
News Malayalam 24x7
ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലത്സംഗം ചെയ്തു കൊന്ന സംഭവം; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍
Delhi Minor Girl Assault Case

ഡല്‍ഹിയില്‍ പതിനാറുകാരിയെ കൂട്ടബലത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍. സമയബന്ധിതമായി കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി കമ്മീഷണര്‍ക്ക് കമ്മീഷന്‍ കത്തയച്ചു. സംഭവത്തില്‍ മൂന്ന് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പടെ നാല് പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹി സ്വരൂപ് നഗറിലാണ് 16 കാരി അതിക്രൂര പീഡനത്തിന് ഇരയായത്. ഞായറാഴ്ചയാണ് സ്വരൂപ് നഗറിലെ ഒരു വയലിന് സമീപനം അഴുകിയ നിലയില്‍ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. മുഖം നായകള്‍ കടിച്ചു വികൃതമാക്കിയ നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന ക്രൂരത പുറത്തുവന്നത്. ജോലി തേടി ഡല്‍ഹിയില്‍ എത്തിയതാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച പ്രതികളില്‍ ഒരാളായ 17 കാരന്‍ പെണ്‍കുട്ടിയെ കാണാനായി ചെന്നു. തുടര്‍ന്ന് ഭീഷണിപ്പെടുത്തി ബലത്സംഗം ചെയ്തു. ശേഷം സുഹൃത്തുക്കളെയും വിളിച്ചുവരുത്തി. ഇവരും പെണ്‍കുട്ടിയെ ബലത്സംഗം ചെയ്ത ശേഷം വയലില്‍ എത്തിച്ച്  കത്തികൊണ്ട് ആറോളം കുത്തു കുത്തി കൊലപ്പെടുത്തി ഇലകള്‍ക്കും ചെടികള്‍ക്കും ഇടയില്‍ ഒളിപ്പിക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളില്‍ മൂന്നു പേര്‍ 16,17 വയസ്സുള്ളവരും ഒരാള്‍ 19 കാരനുമാണ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories