Share this Article
News Malayalam 24x7
കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും
Bodies of Malayali Women Killed in California to Arrive in Kerala Today

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആന്‍ മേരി മാത്യു , തൃശൂര്‍ മുടിക്കോട് സ്വദേശി അഞ്ജന എന്നിവരുടെ മൃതദേഹമാണ് കൊച്ചി വിമാനത്താവളത്തിലെത്തിക്കുക. അഞ്ജനയുടെ സംസ്‌കാരം ഇന്നു വൈകിട്ട് വീട്ടുവളപ്പില്‍ നടക്കും.പോസ്റ്റ്മോര്‍ട്ടം, എംബാം ചെയ്യല്‍, വിദേശകാര്യ വകുപ്പുകളുടെ ഇമിഗ്രേഷന്‍ നടപടികള്‍ എന്നിവ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് എത്തിക്കുന്നത്. ആഗസ്റ്റ് 28-നാണ് ഇരുവരും കൊല്ലപ്പെട്ടത്. അഞ്ജനയുടെയും ആന്‍മേരിയുടെയും സുഹൃത്തായ കോട്ടയം സ്വദേശിയായ അനില എന്ന യുവതിയാണ് കൊലപാതകത്തിന് പിന്നില്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories