PSC അസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് അന്വേഷണത്തിൽ നിലപാട് കടുപ്പിച്ച് ക്രൈം ബ്രാഞ്ച്. PSC സെക്രട്ടറിയും നാല് അംഗങ്ങളും ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശം. നിയമപരിരക്ഷയില്ലെന്നും ഔദ്യോഗിക തിരക്കുകൾ ഇല്ലാത്ത സമയത്ത് ചോദ്യം ചെയ്യലിന് എത്തണമെന്നുമാണ് ക്രൈം ബ്രാഞ്ചിന്റെ നിലപാട്.