ഡൽഹിയിൽ നിന്നും ചൈനയിലെ ഷാങ്ഹായിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ചൈന ഈസ്റ്റേൺ എയർലൈൻസ് ഇന്ന് മുതൽ പുനരാരംഭിച്ചു. അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡൽഹിയിൽ നിന്ന് ഷാങ്ഹായിലേക്ക് പ്രതിദിന നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾ ആരംഭിക്കുന്നത്.
കോവിഡിനെ തുടർന്ന് നിർത്തിവെച്ച സർവീസുകൾ, ഗാൽവാൻ സംഘർഷത്തിന് പിന്നാലെ പുനരാരംഭിക്കേണ്ടെന്ന തീരുമാനിക്കുകയായിരുന്നു. ഇന്ത്യ-ചൈന നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ചൈന സന്ദർശനത്തിന് പിന്നാലെയാണ് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനമായത്.ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ഈ സർവീസിന് പുറമെ, ഫെബ്രുവരി മുതൽ ഇതേ റൂട്ടിൽ എയർ ഇന്ത്യയും വിമാന സർവീസുകൾ ആരംഭിക്കും.