CMRL എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന ഇഡി ശുപാർശയിൽ നിർണായക വിവരങ്ങളെന്ന് സർക്കാർ വൃത്തങ്ങൾ. പുറത്തുവന്ന കണക്കുകളേക്കാൾ വലിയ തുകയുടെ ഇടപാട് നടന്നതായാണ് ഇഡിയുടെ കത്തിലെ സൂചനയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കത്ത് നിയമപരമായി പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചു. പിണറായി വിജയനെതിരെ കേസ് എടുക്കേണ്ട സാഹചര്യമുണ്ടാകുമെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങളുടെ വിലയിരുത്തൽ.