Share this Article
News Malayalam 24x7
ഫാറ്റീ ലിവർ; അറിയാം രോഗലക്ഷണങ്ങളും പ്രതിരോധവും
fatty liver; Know the symptoms and prevention

കരളിനെ ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും വ്യാപകമായ ഒന്നാണ് ഫാറ്റി ലിവര്‍ ഡിസീസ്. ഈ രോഗം തിരിച്ചറിയുന്നതിലെ പ്രധാന വെല്ലുവിളികളിലൊന്ന് ലക്ഷണങ്ങള്‍ വളരെ വൈകി പ്രകടമാകുന്നതാണ്. കരള്‍ കോശങ്ങളില്‍ അസാധാരണമായി കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഫാറ്റി ലിവര്‍ ഡിസീസ് ഉണ്ടാകുന്നത്.ഫാറ്റി ലിവര്‍ ഡിസീസ് രണ്ട് തരത്തിലാണുള്ളത്്.മദ്യപാനം മൂലമുണ്ടാകുന്ന ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസും മദ്യപാനികള്‍ അല്ലാത്തവര്‍ക്ക് വരുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസും.പലപ്പോഴും ഫാറ്റി ലിവര്‍ രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകാറില്ല.ഫാറ്റി ലിവര്‍ രോഗത്തിന്റെ ആദ്യകാല ലക്ഷണമാണ് ക്ഷീണം. അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കരളിനെ ബാധിക്കുമ്പോള്‍ ഇത് ക്ഷീണത്തിനും ഊര്‍ജ്ജം കുറയുന്നതിനും ഇടയാക്കും. ഫാറ്റി ലിവര്‍ രോഗമുള്ള ചിലര്‍ക്ക് കരള്‍ സ്ഥിതി ചെയ്യുന്ന വയറിന്റെ വലതുവശത്തിന്റെ മുകള്‍ ഭാഗത്ത് അസ്വസ്ഥതയോ വേദനയോ അനുഭവപ്പെടാം.വിശപ്പ് കുറയുന്നതാണ് മറ്റൊരു ലക്ഷണം. കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ആമാശത്തിനകത്ത് വിശപ്പുണ്ടാക്കാന്‍ ആവശ്യമായ ലെപ്റ്റിന്‍, ഗ്രെനിന്‍ എന്‍സൈം തുടങ്ങിയവയുടെ ഉല്‍പാദനം കുറയാന്‍ ഇടയാക്കുന്നു.വളരെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് ഫാറ്റി ലിവര്‍ രോഗത്തിന്റെ മറ്റൊരു ലക്ഷണമാണ്. വയര്‍ വേദന, വയര്‍ നിറഞ്ഞ തോന്നല്‍, മനംമറിച്ചില്‍, ചര്‍മത്തിനും കണ്ണിനും മഞ്ഞനിറം, കാലുകളില്‍ നീര്, വയര്‍ വീര്‍ക്കല്‍, ആശയക്കുഴപ്പം, ദുര്‍ബലത എന്നിവയെല്ലാം ഫാറ്റി ലിവര്‍ രോഗത്തിന്റെ മറ്റു ലക്ഷണങ്ങളാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article