CMRL എക്സാലോജിക് കേസുമായി ബന്ധപ്പെട്ട പിടിച്ചെടുത്ത രേഖകളിലെ ഡയറിയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരുമുണ്ടെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. എസ്എഫ്‌ഐഓ കോടതിയില്‍ സമര്‍പ്പിച്ച രേഖയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് ഷോണ്‍ ജോര്‍ജിന്റെ ആരോപണം. സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയിലെ പേജാണ് പങ്കുവച്ചിരിക്കുന്നത്. യുഡിഎഫ് നേതാക്കളുടെയും പേരുള്ളത് കൊണ്ടാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാത്തത് എന്നാണ് ഷോണിന്റെ ആരോപണം