ശബരിമലയില്‍ ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണ്ണക്കിരീടം നഷ്ടപ്പെട്ടെന്ന ആരോപണം തള്ളി ദേവസ്വം ബോര്‍ഡ്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണക്കിരീടം സുരക്ഷിതമാണെന്ന് തിരുവാഭരണം കമ്മീഷണര്‍ അറിയിച്ചു. എന്നാല്‍ മറ്റ് ചില വസ്തുക്കള്‍ നഷ്ടപ്പെട്ടോ എന്ന് സംശയമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണെമങ്കില്‍ സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കണമെന്നും ബോര്‍ഡ് അറിയിച്ചു. അടിക്കടിയുണ്ടാകുന്ന ഇത്തരം ആരോപണങ്ങള്‍ക്ക് കാരണം സിസ്റ്റത്തിന്റെ വീഴ്ചയാണെന്നും അതില്‍ ആശങ്കയുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു.