കമ്പനിയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി എന്നാരോപിച്ച് ഓപ്പണ്‍ എഐയ്‌ക്കെതിരെ കേസ് കൊടുത്ത് ആപ്പിള്‍. ആപ്പിളില്‍ നിന്നും രാജിവെച്ച് എഐയില്‍ ചേര്‍ന്ന മുന്‍ജീവനക്കാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് കേസ്. ആപ്പിളിന്റെ മുന്‍ വൈസ് പ്രസിഡന്റായ ടാങ് യാന്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ചാങ് ലിയു എന്നിവര്‍ കമ്പനി വിടുന്നതിന് മുമ്പ് ആപ്പിളിന്റെ രഹസ്യ വിവരങ്ങളും സപ്ലയര്‍മാരുടെ വിവരങ്ങളും ഡൗണ്‍ലോഡ് ചെയ്ത് ഓപ്പണ്‍എഐക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം.
കമ്പനി വിട്ടപ്പോള്‍ ചാങ്ങ് ലിയു ലാപ്‌ടോപ്പ് മടക്കി നല്‍കിയില്ലെന്നും കമ്പനിയുടെ ഹാര്‍ഡ്‌വെയര്‍ ഡിസൈന്‍ രഹസ്യങ്ങള്‍ ഇത് വച്ച് ചോര്‍ത്തിയെന്നും ആപ്പിള്‍ വിട്ട 400ഓളം ജീവനക്കാര്‍ ഇപ്പോള്‍ ഓപ്പണ്‍ എഐയിലുണ്ടെന്നും ആപ്പിള്‍ പറയുന്നു. സ്വന്തമായി ഹാര്‍ഡ്വെയര്‍ ഡിവൈസുകള്‍ വികസിപ്പിക്കാനുള്ള ഓപ്പണ്‍ എഐയുടെ നീക്കത്തിന് പിന്നില്‍ ആപ്പിളില്‍ നിന്ന് ചോര്‍ത്തിയ വിവരങ്ങളാണെന്ന് ആപ്പിള്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. കാലിഫോര്‍ണിയയില്‍ ആപ്പിള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.