തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതകള്‍ പുറത്തുവന്നതിന് പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊതുപാരിപാടികൾ ഗ്യാനേഷ് കുമാർ മാറ്റിവച്ചു. മീററ്റിലെയും വാരണാസിയിലെയും പരിപാടികളാണ് മാറ്റിച്ചത്. പ്രതിഷേധം ഉയരുന്നതിനിടെയാണ് നീക്കം. അതേസമയം തെരഞ്ഞടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബിര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവരുടെ എതിര്‍പ്പ് മറികടന്നെടുത്ത 14 തീരുമാനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജിയും സമർപ്പിച്ചിട്ടുണ്ട്.