Share this Article
News Malayalam 24x7
യുവാക്കളില്‍ വന്‍കുടല്‍ കാന്‍സര്‍ പെരുകുന്നതായി പഠന റിപ്പോര്‍ട്ട്
Colorectal cancer is on the rise in young people, study reports

ഇന്ത്യയില്‍ യുവാക്കളില്‍ വന്‍കുടല്‍ കാന്‍സര്‍ പെരുകുന്നതായി പഠന റിപ്പോര്‍ട്ട്.31-40 വയസ്സുകാരിലാണ് വന്‍കുടല്‍ കാന്‍സര്‍ കൂടുതലായി കാണപ്പെടുന്നതെന്ന് ഡല്‍ഹി സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷകര്‍ പറയുന്നു.

മുന്‍പ് 50 വയസ്സുകാരിലാണ് വന്‍കുടല്‍ സാധ്യത കൂടുതല്‍ കണ്ടിരുന്നത്.എന്നാല്‍ ഭക്ഷണക്രമം,പുകയില ഉപയോഗം,അമിത ലഹരി തുടങ്ങിയവയാണ് ചെറുപ്പക്കാരിലും കാന്‍സര്‍ സാധ്യത ഉയര്‍ത്തുന്നതെന്നാണ് പഠനം പറയുന്നത്.ലോകാരോഗ്യ സംഘടനയുടെ പഠനമനുസരിച്ച് വന്‍കുടല്‍ കാന്‍സറാണ് ലോകത്തില്‍ തന്നെ കാന്‍സര്‍ കേസുകളില്‍ മൂന്നാം സ്ഥാനത്തും,കാന്‍സര്‍ മരണങ്ങളില്‍ രണ്ടാം സ്ഥാനത്തുമുള്ളത്.

ഇന്ത്യക്കാരില്‍ സാധാരണയായി കാണപ്പെടുന്ന കാന്‍സറുകളില്‍ വന്‍കുടല്‍ കാന്‍സര്‍ നാലാമതാണെന്ന് 2020 ലെ ആഗോള കാന്‍സര്‍ നിരീക്ഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.മലാശയ അര്‍ബുദം എന്നും അറിയപ്പെടുന്ന അസുഖം വന്‍കുടലിലെ കോശങ്ങളില്‍ സംഭവിക്കുന്ന ജനിതക മാറ്റം മൂലമാണുണ്ടാവുന്നത്. ചിലരില്‍ കാന്‍സര്‍ സാധ്യതയില്ലാത്ത ചെറിയ തടിപ്പുകളാണായിവ വളര്‍ന്നുതുടങ്ങുക.പിന്നീട് അവ വന്‍കുടല്‍ കാന്‍സര്‍ ആയി മാറുകയാണ് ചെയ്യുന്നത്.പാരമ്പര്യം,കൊളസ്‌ട്രോള്‍,അമിത ലഹരി ഉപയോഗം തുടങ്ങിയവ വന്‍കുടല്‍ കാന്‍സറിന് കാരണമാകുന്നുണ്ട്.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article