Share this Article
News Malayalam 24x7
ആക്‌ഷൻ ഇതിഹാസം ചക്ക് നോറിസ് അന്തരിച്ചു
വെബ് ടീം
posted on 20-03-2026
1 min read
chuck-norris

ന്യൂയോർക്ക്:  ഹോളിവുഡ് ആക്‌ഷൻ ഇതിഹാസം ചക്ക് നോറിസ് (86) അന്തരിച്ചു. ദ് ഡെൽറ്റ ഫോഴ്സ്, മിസ്സിങ് ഇൻ‍ ആക്‌ഷൻ എന്നീ സിനിമകൾ ശ്രദ്ധേയമാണ്. നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വാക്കർ, ടെക്സാസ് റേഞ്ചർ എന്നീ ഹിറ്റ് പരമ്പരയിലൂടെയും ജനഹൃദയങ്ങൾ കീഴടക്കി.കുടുംബമാണ് സമൂഹമാധ്യമത്തിലൂടെ വിയോഗ വാർത്ത പങ്കുവച്ചത്. വ്യാഴാഴ്ച ഹവായിയിൽ വച്ചുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 1972ൽ പുറത്തിറങ്ങിയ 'ദി വേ ഓഫ് ദി ഡ്രാഗൺ' എന്ന ചിത്രത്തിൽ ബ്രൂസ് ലീയുടെ കരുത്തനായ എതിരാളിയായി അഭിനയിച്ചുകൊണ്ടാണ് ചക്ക് നോറിസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് 1970കളിലും 80 കളിലും ആക്‌ഷൻ ഹീറോ എന്ന നിലയിൽ പേരെടുത്തു. 90 കളിൽ അദ്ദേഹം അഭിനയിച്ച ടെലിവിഷൻ പരമ്പരകൾ ഹിറ്റ് ആയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories