സിനിമാപ്രേമികൾ ആകാംഷയോടെ കാത്തിരുന്ന ദൃശ്യം 3 ന്‍റെ റിലീസ് നീട്ടി. ഏപ്രില്‍ 2 ന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രമാണ് ഇത്.ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം-3 മെയ് 21ന് തിയെറ്ററുകളിലെത്തും. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല അത് കാത്തിരിക്കുക മാത്രമേ ചെയ്യൂ. ജോർജുകുട്ടി എത്തുന്നു സിനിമയുടെ പുതിയ പോസ്റ്റർ സോഷ്യൽമീഡിയയിൽ പങ്കുവച്ച് കൊണ്ട് മോഹൻലാൽ കുറിച്ചു.
മോഹൻലാലിന്‍റെ ജന്മദിനമായ മെയ് 21ന് ആഗോള റിലീസായാണ് ദൃശ്യം-3 എത്തുകയെന്നാണ് വിവരം. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായി.