Share this Article
News Malayalam 24x7
നടി ഹർഷിൽ കാലിയ കാറപകടത്തിൽ മരിച്ചു
വെബ് ടീം
posted on 24-03-2026
1 min read
harshil kalia

ജയ്‌പൂർ: പ്രശസ്ത നടിയും മോഡലുമായ ഹർഷിൽ കാലിയ (30) വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച രാത്രി രാജസ്ഥാനിലെ  ജയ്പൂരിലെ ഷിപ്ര പാത്ത് റോഡിലായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാർ റോഡിലെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.രാത്രി 11:30ഓടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാലിയയുടെ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. കാർ ഡിവൈഡറിൽ ഇടിക്കുകയും ഇടതുവശത്തേക്ക് മറിയുകയും ചെയ്യുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

അപകടം നടന്ന ഉടൻതന്നെ പ്രദേശവാസികൾ ഓടിയെത്തി വാഹനം ഉയർത്തുകയും ഹർഷിലിനെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹർഷിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

'ക്രൈം നെക്സ്റ്റ് ഡോർ' എന്ന വെബ് സീരീസിലും നിരവധി രാജസ്ഥാനി ഗാനങ്ങളിലും അവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. കൂടാതെ, ഒരു വാർത്താ ചാനലിൽ ആങ്കറായും അവർ പ്രവർത്തിച്ചിരുന്നു.  പത്രപ്രവർത്തകന്റെ മകൾ ആയിരുന്ന ഹർഷിൽ അടുത്ത സമയത്ത് മോഡലിംഗ് രംഗത്ത് പ്രശസ്തി ആർജിച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories