Share this Article
News Malayalam 24x7
തിര കത്തും വിസ്മയം; ജയസൂര്യയുടെ ‘കത്തനാർ’ ട്രെയിലർ പുറത്ത്/VIDEO
വെബ് ടീം
7 hours 14 Minutes Ago
1 min read
KATHANAR

കൊച്ചി: ഇതുവരെ കാണാത്ത വിസ്മയങ്ങളുടെ ലോകം കണ്മുന്നിലേക്ക് എന്ന സൂചന നൽകി കൊണ്ട് കത്തനാർ  ട്രെയിലർ പുറത്ത്. ദൃശ്യ ഭംഗി മാത്രമല്ല ശബ്ദ സൗന്ദര്യം കൊണ്ടും മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ അവസാനഘട്ടത്തിലാണ്. ദൃശ്യ നിലവാരത്തിനും, ഗംഭീരമായ വിഎഫ്എക്‌സിനുമൊപ്പം രാഹുൽ സുബ്രഹ്മണ്യൻ ഒരുക്കിയ പശ്‌ചാത്തല സംഗീതവും ഈ ടീസർ ട്രെയ്‌ലറിനെ അസാമാന്യമായ അനുഭവമാക്കി മാറ്റുന്നുണ്ട്. 

ദേശീയ പുരസ്കാരം നേടിയ ‘ഹോം’ എന്ന ചിത്രത്തിനു ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കത്തനാർ. ഇന്ദ്രൻസ് നായകനായ ഹോം പുറത്ത് വന്ന് അഞ്ച് വർഷത്തിന് ശേഷം അതേ ക്രിയേറ്റീവ് ടീം തന്നെയാണ് കത്തനാരും ഒരുക്കുന്നത്. ഒരു പീരീഡ് ഫാന്റസി ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ ദൃശ്യ ഭാഷയിൽ ഒരുക്കിയ ചിത്രം, ഒൻപതാം നൂറ്റാണ്ടിൽ നടക്കുന്ന കഥയാണ് പറയുന്നത്.

നാല് വർഷത്തോളം തന്റെ കരിയറിൽ നിന്ന് ഈ ചിത്രത്തിനായി മാറ്റി വെച്ച നടൻ ജയസൂര്യയ്ക്ക് വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ചുള്ളത്.ടൈറ്റിൽ വേഷം ചെയ്യുന്ന ജയസൂര്യയെ കൂടാതെ, തെലുങ്ക് സൂപ്പർ നായികാ താരം അനുഷ്ക ഷെട്ടി, പ്രഭുദേവ, സനൂപ് സാൻ, സാൻഡി, ദേവിക, നിതീഷ് ഭരദ്വാജ്, വിനീത്, ഹരീഷ് ഉത്തമൻ, ശ്രീകാന്ത് മുരളി, കുൽപ്രീത് യാദവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.15 ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.ഛായാഗ്രഹണം- നീൽ ഡി കുഞ്ഞ, സംഗീതം- രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി, എഡിറ്റിംഗ്, വിഎഫ്എക്സ് ഡയറക്ടർ - റോജിൻ തോമസ്, പ്രൊഡക്ഷൻ ഡിസൈൻ - രാജീവൻ, ആക്ഷൻ ഡിസൈൻ - റോജിൻ തോമസ്, ആക്ഷൻ- ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories