Share this Article
News Malayalam 24x7
ബി ഉണ്ണികൃഷ്ണന്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു
വെബ് ടീം
posted on 24-04-2026
1 min read
b unnikrishnan

കൊച്ചി: ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ബി ഉണ്ണികൃഷ്ണന്‍ രാജിവച്ചു. മുമ്പ് പലപ്പോഴും രാജി സന്നദ്ധത അറിയിച്ചിട്ടുള്ള ബി ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ രാജിവെക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് ബി ഉണ്ണികൃഷ്ണന്റെ വിശദീകരണം.ബി ഉണ്ണികൃഷ്ണന്റെ രാജിയെ തുടര്‍ന്ന് ഫെഫ്ക അടിയന്തര ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. കൊച്ചിയില്‍ നടക്കുന്ന യോഗത്തില്‍ ഉണ്ണികൃഷ്ണനും പങ്കെടുക്കുന്നുണ്ട്. യോഗത്തിന് ശേഷമായിരിക്കും രാജിയില്‍ അന്തിമതീരുമാനമെടുക്കുക.

സംഘടന രൂപീകരിച്ച സമയം മുതല്‍ ബി ഉണ്ണികൃഷ്ണന്‍ ഫെഫ്കയുടെ നേതൃത്വത്തിലുണ്ട്. പുതിയ നേതൃത്വം വരട്ടെയെന്ന നിലപാടിലാണ് ഉണ്ണികൃഷ്ണന്‍. 2008 മുതല്‍ ഫെഫ്‌കയുടെ തലപ്പത്ത് ഉണ്ണികൃഷ്ണനുണ്ടായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories