Share this Article
News Malayalam 24x7
50 കോടി ക്ലബിൽ അതിരടി, നേട്ടത്തിലെത്തിയത് റിലീസ് ചെയ്ത് ആറാം ദിവസം
വെബ് ടീം
posted on 20-05-2026
1 min read
athiradi

കൊച്ചി: ‘അതിരടി’യുടെ ആഗോള ഗ്രോസ് 50 കോടി പിന്നിട്ടു. റിലീസ് ചെയ്ത് 6 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം പിന്നിട്ടത്. കേരളത്തിൽ നിന്ന് മാത്രം ചിത്രം 25 കോടി നേട്ടത്തിലേക്കും എത്തുകയാണ്. മെയ് 22 നാണു ചിത്രത്തിൻ്റെ തമിഴ് പതിപ്പ് എത്തുന്നത്. അതോടെ വമ്പൻ കളക്ഷനിലേക്ക് ചിത്രം കുതിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

മെയ് പതിനാലിന് ആഗോള റിലീസായി എത്തിയ ചിത്രത്തിൻ്റെ മലയാളം പതിപ്പിന് ബോക്സ് ഓഫീസിൽ ഗംഭീര തുടക്കം ആണ് ലഭിച്ചത്.ഈ വർഷം ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ മൂന്നാമത്തെ ആഗോള ഓപ്പണിങ് ആണ് അതിരടി നേടിയത്. മാത്രമല്ല ഈ വർഷം 50 കോടി ക്ലബിലെത്തുന്ന നാലാമത്തെ മലയാള ചിത്രം കൂടിയാണിത്.മാസ്സ് കോമഡി ക്യാമ്പസ് ഫെസ്റ്റിവൽ ചിത്രമായാണ് അതിരടി ഒരുക്കിയിരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories