Share this Article
News Malayalam 24x7
‘നന്ദന’ത്തിലെ കൃഷ്‌ണൻ;നടൻ അരവിന്ദ് വിവാഹിതനായി;ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ 50ാം വയസ്സിൽ വിവാഹം
വെബ് ടീം
posted on 02-07-2026
1 min read
aravind

നന്ദനത്തിലൂടെ കൃഷ്ണനായി (ഗുരുവായൂരപ്പനായി) എത്തി മലയാളികളുടെ മനം കവർന്ന  നടൻ അരവിന്ദ് ആകാശ് വിവാഹിതനായി. ദീർഘകാല പങ്കാളിയായ സാധ്വി ആർ.എസ്. ആണ് വധു. മലേഷ്യയിലെ ക്വലാലംപുരിൽ വെച്ചാണ് വിവാഹം. 50-ാം വയസ്സിലാണ് അരവിന്ദ് ആകാശ് വിവാഹിതനാവുന്നത്.പഞ്ചാബ് ജലന്ധർ സ്വദേശിയായ അരവിന്ദ് ആകാശിന്റെ യഥാർഥ പേര് എസ്. അരവിന്ദർ സിങ് എന്നാണ്. നർത്തകൻ കൂടിയായ അദ്ദേഹം തമിഴ്, മലയാളം സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. ഡൽഹിയിൽ ജനിച്ച അരവിന്ദ്, കുടുംബത്തോടൊപ്പം ചെന്നൈയിലെത്തി.തമിഴ്‌നാട്ടിൽ പഠനം പൂർത്തിയാക്കിയ ശേഷമാണ് സിനിമകളിൽ സജീവമായത്. പടയപ്പയാണ് ആദ്യ ചിത്രം. കമൽഹാസന്റെ ഹേ റാം, രജനീകാന്തിന്റെ കാലാ, വിജയ്‌യുടെ ഗോട്ട് എന്നീ ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്തു. രഞ്ജിത്തിന്റെ മലയാള ചിത്രം നന്ദനത്തിലൂടെയാണ് അരവിന്ദ് ശ്രദ്ധേയനാവുന്നത്. ചിത്രത്തിൽ ഗുരുവായൂരപ്പൻ (ഉണ്ണികൃഷ്ണൻ) ആയാണ് അരവിന്ദ് എത്തിയത്.

മലയാളത്തിൽ നളചരിതം നാലാം ദിവസം ആണ് ആദ്യ ചിത്രം. കൂട്ട് വജ്രം, വാണ്ടഡ്, പൊന്മുടിപ്പുഴയോരത്ത്, തന്ത്ര, പ്രജാപതി, നഗരം, നന്മ, മായാകാഴ്ച, മമ്മി ആൻഡ് മി, ക്ലൈമാക്‌സ്, ഫ്‌ളാറ്റ് നമ്പർ 4ബി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഗുരുവായൂർ അമ്പലനടയിൽ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളസിനിമയിൽ ഒടുവിൽ എത്തിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories