മാസങ്ങൾ നീണ്ട കാത്തിരിപ്പിനും വിവാദങ്ങൾക്കും ഒടുവിൽ തളപതി വിജയ് കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രം 'ജനനായകൻ' തിയേറ്ററുകളിലെത്തി. കേരളത്തിൽ രാവിലെ 6 മണിക്ക് തന്നെ ആദ്യ ഷോ ആരംഭിച്ചപ്പോൾ, തമിഴ്‌നാട്ടിൽ രാവിലെ 9 മണിയോടെയാണ് ആദ്യ പ്രദർശനം നടന്നത്.
സെൻസർ ബോർഡിന്റെ വിലക്കും തുടർന്നുണ്ടായ വിവിധ വിവാദങ്ങളും തരണം ചെയ്താണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലേക്ക് എത്തിയത്. എച്ച്. വിനോദ് സംവിധാനം നിർവ്വഹിച്ച ചിത്രത്തിൽ പ്രമുഖ ബോളിവുഡ് താരം ബോബി ഡിയോൾ ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മലയാളി താരം മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പൂജ ഹെഗ്ഡെ, പ്രിയാമണി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.