Share this Article
News Malayalam 24x7
സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കിൽ നടൻ യഷിനെ കർണാടകയിൽ നിന്ന് പുറത്താക്കും,ട്രെയിലറിലെ ദൃശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും നടി
വെബ് ടീം
posted on 13-08-2026
1 min read
YASH

ബംഗളൂരു:  നടൻ യഷിനെതിരെ രൂക്ഷവിമർശനവുമായി കന്നഡ നടി ഋഷിക സിംഗ്. ഗീതുമോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക് ചിത്രത്തിന്റെ ട്രെയിലർ റിലീസായതിന് പിന്നാലെയാണ് വിമർശനം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് നടിയുടെ വിമർശനം.ട്രെയിലറിനെ ശക്തമായി വിമർശിച്ച ഋഷികാ സിംഗ് ചിത്രത്തിൽ അഭിനയിക്കാനുള്ള യഷിന്റെ തീരുമാനത്തെയും ചോദ്യംചെയ്തു. ഒരു ഭർത്താവും അച്ഛനുമായ യഷിൽ നിന്നും സ്ത്രീകൾക്ക് കൂടുതൽ ബഹുമാനം നൽകുന്ന നിലപാടാണ് താൻ പ്രതീക്ഷിച്ചതെന്നും ട്രെയിലറിലെ ദൃശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും അവർ വിമർശിച്ചു.

സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കിൽ യഷിനെ കർണാടകയിൽ നിന്ന് പുറത്താക്കുമെന്നും താരം പറഞ്ഞു. ഐ ആം ടോക്സിക്’ എന്ന് ആവർത്തിച്ചുകൊണ്ടാണ് നടി വീഡിയോ അവസാനിപ്പിച്ചത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ യഷിന്റെ ആരാധകർ നടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.സിനിമയിലെ കഥാപാത്രങ്ങൾ തമ്മിലുള്ള രംഗങ്ങളെ വെറുമൊരു സാങ്കൽപ്പിക ചിത്രമായി കാണാൻ എന്തുകൊണ്ട് ഋഷികക്ക് കഴിയുന്നില്ല എന്നാണ് ആരാധകർ ചോദിക്കുന്നത്. ചിത്രത്തിലെ മറ്റു വനിതാ താരങ്ങൾ യഷിനൊപ്പം സുരക്ഷിതമായാണ് പ്രവർത്തിച്ചതെന്നും ആരാധകർ ചൂണ്ടിക്കാട്ടി.

അതേസമയം, ഋഷികയെ പിന്തുണച്ചും ഒരു വിഭാഗം രംഗത്തെത്തി.കന്നഡയിലെ പ്രമുഖ സംവിധായകൻ രാജേന്ദ്ര സിംഗ് ബാബുവിന്റെ മകളാണ് ഋഷികാ സിംഗ്. ‘കള്ള മള്ള സുള്ള’, ‘ബെങ്കി ബിരുഗാളി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയായ ഇവർ ബിഗ് ബോസ് കന്നഡ ഒന്നാം സീസണിലെ മത്സരാർത്ഥിയുമായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories