Share this Article
News Malayalam 24x7
ഓണം തൂക്കി; നിവിൻ - മമിത ചിത്രം 'ബെത്ലഹേം കുടുംബ യൂണിറ്റ്' 100 കോടി ക്ലബിൽ
വെബ് ടീം
posted on 28-08-2026
1 min read
bethlehem

ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ  നിവിൻ പോളി, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഓണം റിലീസ് ആയി എത്തിയ  'ബെത്ലഹേം കുടുംബ യൂണിറ്റ്' 100കോടി ക്ലബ്ബിൽ.റിലീസ് ചെയ്ത് ഏഴ് ദിനം പിന്നിടുമ്പോഴും മികച്ച കളക്ഷനാണ് തിയറ്ററുകളിൽ ചിത്രത്തിന് ലഭിക്കുന്നത്. ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം128.05 കോടി രൂപയാണ് സിനിമയുടെ ആഗോള ഗ്രോസ്. ഭൂരിപക്ഷം തിയേറ്ററുകളിലും ഹൗസ്ഫുൾ ഷോകളാണ് നടക്കുന്നത്. 52 കോടി രൂപയാണ് സിനിമയുടെ ഇന്ത്യയിലെ നെറ്റ് കളക്ഷൻ.

100 കോടി കളക്ഷൻ എന്ന ബെഞ്ച്മാർക്ക് പിന്നിടുന്ന മമിതയുടെ അഞ്ചാം ചിത്രമാണ് 'ബെത്ലഹേം കുടുംബ യൂണിറ്റ്' . 'പ്രേമലു', 'ഡ്യൂഡ്', 'ജന നായകൻ', 'വിശ്വനാഥ് ആൻഡ് സൺസ്' എന്നിവയാണ് ഈ ക്ലബിൽ ഇടംപിടിച്ച നടിയുടെ മറ്റ് ചിത്രങ്ങൾ. 'സർവം മായ'യ്‌ക്ക് ശേഷം നിവിൻ പോളിയുടെ 100 കോടി ചിത്രം കൂടിയാണിത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories