Share this Article
News Malayalam 24x7
വിസ്മയ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു
വെബ് ടീം
posted on 25-09-2026
1 min read
vismaya mohanlal

അമ്പത് കോടിയിലധികം കളക്ഷൻ നേടിയ തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത സിനിമ ഉടൻ ചിത്രീകരണം ആരംഭിയ്ക്കുന്നു. ഉയരെ, ജാനകി ജാനേ എന്ന സിനിമകള്‍ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് ഒരുക്കുന്ന ചിത്രത്തില്‍ വിസ്മയ മോഹന്‍ലാല്‍ നായികയാകും. ചിത്രത്തിന്റെ പേര് പുറത്തു വിട്ടിട്ടില്ല. അരുണ്‍ ബോസ് ആണ് സിനിമയുടെ സംവിധാനം.

ലൂക്കയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അരുണ്‍ ബോസ്. റത്തീന, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതുന്ന ചിത്രം എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരാണ് നിര്‍മിക്കുന്നത്. സാമുവല്‍ ഹെന്റി ആണ് ഛായാഗ്രഹണം. ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം ഒരുക്കുന്നു.മഹേഷ് ഭുവനേന്ദ് ആണ് സിനിമയുടെ എഡിറ്റിങ്. സമീറ സനീഷ് ആണ് വസ്ത്രാലങ്കാരം. ആഷിഖ് എസ് പ്രൊഡക്ഷന്‍ ഡിസൈനറും ശ്രീനാഥ് പിഎസ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും സജി സി ജോസഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രവര്‍ത്തിക്കുന്നു. സിനിമയുടെ ചിത്രീകരണം ഉടനെ ആരംഭിക്കുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories