മോഹന്‍ലാലിന്റെ ഒടിയന്‍ എന്ന ചിത്രത്തിലെ മാണിക്യന്‍ എന്ന കഥാപാത്രത്തെ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനഃസൃഷ്ടിച്ച വിഡിയോ സമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ഇതല്ലേ നമ്മളാഗ്രഹിച്ച ഒടിയന്‍ എന്നാണ് വിഡിയോ കണ്ട സിനിമാ പ്രേമികള്‍ ചോദിക്കുന്നത്.
2018ല്‍ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒടിയന്‍..മലയാള സിനിമ കിണ്ടിട്ടില്ലത്ത വിധത്തില്‍ വമ്പന്‍ ഹൈപില്‍ ആയിരുന്നു ചിത്രം എത്തിയത്.എന്നാല്‍ ചിത്രത്തിനെതിരെ വലിയ വിമര്‍ശനമാണ് അന്ന് ഉയര്‍ന്നത്. പ്രേക്ഷകരുടെ ആകാംക്ഷക്ക് ഒപ്പം ചിത്രം ഉയര്‍ന്നില്ലെന്നായിരുന്നു വിമര്‍ശനം..ചിത്രത്തിലെ മോഹന്‍ലാലിന്റെ ചെറുപ്പകാലത്തെ ലുക്ക് മോശമായെന്നും വിമര്‍ശനമുയര്‍ന്നു....എന്നാല്‍ ഇന്ന് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനഃസൃഷ്ടിച്ച ഈ വിഡിയോ സമൂഹ്യമാധ്യമങ്ങള്‍ ശ്രദ്ധ നേടുകയാണ്..
എഐ ഉപയോഗിച്ച് ഒരുക്കിയ വിഡിയോയില്‍ മോഹന്‍ലാലിന്റെ 'ഒടിയന്‍' കഥാപാത്രത്തെ കൂടുതല്‍ റിയലിസ്റ്റിക് രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.കഥാപാത്രത്തിന്റെ രൂപവും വിഎഫ്എക്സ് ദൃശ്യങ്ങളുമാണ് വിഡിയോയുടെ പ്രധാന ആകര്‍ഷണം.aaronkrrish.ai' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.. ഇതല്ലേ നമ്മളാഗ്രഹിച്ച ഒടിയന്‍ എന്നാണ് വിഡിയോ കണ്ട സിനിമാ പ്രേമികള്‍ ചോദിക്കുന്നത്.