Share this Article
News Malayalam 24x7
കേരള ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകൻ; ഹെഡ് കോച്ചായി ആഷ്ലി വെസ്റ്റ് വുഡ്
വെബ് ടീം
posted on 27-03-2026
1 min read
KERALA BLASTERS

കൊച്ചി: തോൽവിയുടെ നിലയില്ലാക്കയത്തിൽ നിന്ന് കര കയറ്റാൻ കറ്റാലയ്ക്ക് പകരക്കാരനെത്തി. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ പുതിയ ഹെഡ് കോച്ചായി ആഷ്‌ലി വെസ്റ്റ്‌വുഡിനെ നിയമിച്ചു. നടപ്പുസീസണിന്റെ അവസാനം വരെയാണ് കരാർ. ഇന്ത്യൻ ഫുട്ബോളിൽ വലിയ പരിചയസമ്പത്തുള്ള പരിശീലകനാണ് ആഷ്‌ലി വെസ്റ്റ്‌വുഡ്.

ബെംഗളൂരു എഫ്‌സിയെ രണ്ട് തവണ ഐ-ലീഗ് കിരീടത്തിലേക്കും ഒരു തവണ ഫെഡറേഷൻ കപ്പ് വിജയത്തിലേക്കും നയിച്ച അദ്ദേഹം, മുൻപ് എടികെ, പഞ്ചാബ് എഫ്‌സി എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഹോങ്കോങ് ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായാണ് അദ്ദേഹം ഏറ്റവും ഒടുവിൽ പ്രവർത്തിച്ചത്. വരാനിരിക്കുന്ന മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പുകൾക്കായി അദ്ദേഹം ഉടനടി ടീമിന്റെ ചുമതലയേൽക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories