Share this Article
News Malayalam 24x7
AFC ഏഷ്യൻ കപ്പ്: കൊച്ചിയിൽ ഹോങ്കോംഗിനെതിരെ ഇന്ത്യയ്ക്ക് ജയം; അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടി റയാൻ വില്യംസ്
വെബ് ടീം
posted on 31-03-2026
1 min read
INDIA AFC

കൊച്ചി: എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ ഹോങ്കോംഗിനെതിരെ ഇന്ത്യയ്ക്ക് ഉജ്ജ്വല ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ വംശജനായ റയാൻ വില്യംസും ആകാശ് മിശ്രയുമാണ് ഇന്ത്യയ്ക്കായി ഗോളുകൾ നേടിയത്.ഓസ്‌ട്രേലിയയില്‍ ജനിച്ച ഇന്ത്യന്‍ വംശജനായ റയാന്‍ വില്യംസിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ഇതിഹാസ താരം സുനില്‍ ഛേത്രിയുടെ 11ാം നമ്പര്‍ ജേഴിസിയിലാണ് റയാന്‍ ഇറങ്ങിയത്. 2013ല്‍ ജപ്പാനില്‍ ജനിച്ച അരാത്ത ഇസുമി ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.

പത്തു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീം കൊച്ചിയില്‍ പന്തു തട്ടാന്‍ എത്തിയത്.ഗ്രൂപ്പില്‍ 11 പോയിന്റുമായി സിംഗപ്പുരാണ് ഏഷ്യന്‍ പോരിനു ടിക്കറ്റ് ഉറപ്പിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories